എറണാകുളം:രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ യാത്ര തുടരുന്നു. മാടവനയില്‍ ശ്രീനാരായണ ഗുരുവിന്‍റെ ചിത്രത്തിന് മുന്നില്‍ പൂക്കളര്‍പ്പിച്ച് തൊഴുതാണ് രാഹുല്‍ ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ 6:45 ന് നടത്തം ആരംഭിച്ചത്. ഭാരത് ജോഡോ യാത്ര 14-ാം ദിവസമെത്തിയപ്പോള്‍ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കള്‍ വയനാട് എംപിയെ അനുഗമിച്ചു.
ഗുരുവിന് മുന്നില്‍ കൈകൂപ്പി രാഹുല്‍; ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ - Eranakulam todays news
ശ്രീനാരാണയ ഗുരുവിന്‍റെ സ്‌മരണകള്‍ ഇരമ്പുന്ന മാടവനയില്‍ നിന്നാണ് എറണാകുളത്തെ ഭാരത് ജോഡോ യാത്രയുടെ സെപ്‌റ്റംബര്‍ 21ലെ തുടക്കം.
"ഇന്ന് വളരെയധികം പ്രചോദനം നല്‍കുന്ന തുടക്കമാണുണ്ടായത്. ആത്മീയ നേതാവും തത്ത്വചിന്തകനും സാമൂഹ്യ പരിഷ്‌കർത്താവുമായ ശ്രീനാരായണ ഗുരുവിന് ആദരവ് അർപ്പിച്ചു. അദ്ദേഹത്തിന്‍റെ സമത്വത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്''. - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ശ്രീനാരായണ ഗുരുവിന്‍റെ ഛായാചിത്രത്തിന് മുന്‍പില്‍ പ്രാർഥിക്കുന്ന ചിത്രം അടക്കം പങ്കുവച്ചാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്.
സെപ്‌റ്റംബര്‍ 21 ന് രാവിലെ മാടവനയിൽ നിന്ന് ആരംഭിച്ച പദയാത്ര ഇടപ്പള്ളി വരെ 13 കിലോമീറ്ററാണ് നടക്കുക. തുടര്‍ന്ന് രണ്ടാം പദയാത്ര കളമശേരി മുനിസിപ്പൽ ഓഫിസിൽ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച് പറവൂർ ജങ്ഷനിൽ സമാപിക്കും.
TAGGED:
പദയാത്ര