കൊച്ചി: സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന് അനുസരിച്ച് മാറണമെന്നും ഈ ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന്‍റെ രൂപീകരണമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്കിന്‍റെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്തർദേശീയ സഹകരണ ദിനാചരണ ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും കൊച്ചിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - കൊച്ചി
വന്‍കിട ബാങ്കുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അന്യമാകുകയാണെന്നും മന്ത്രി.
നിക്ഷേപം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനും സഹകരണ സംഘങ്ങൾ ശ്രദ്ധിക്കണം. വൻകിട ബാങ്കുകൾ ഇന്ന് സാധാരണക്കാർക്ക് അന്യമാകുകയാണ്. എസ്ബിറ്റി - എസ്ബിഐ ലയനം തന്നെ ഇതിന് ഉദാഹരണമാണ്. സഹകരണ മേഖല സ്വത്വബോധത്തോടെ പ്രവർത്തിച്ച മൂന്ന് വർഷങ്ങളാണ് കടന്ന് പോയത്. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ട് പ്രവർത്തിക്കുക വഴി സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് ഏറെ ആശ്വാസമാകാന്‍ കഴിഞ്ഞു. കെയർ ഹോം അടക്കമുള്ള നിരവധി പദ്ധതികൾ ഇതിന് ഉദാഹരണം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി അധ്യക്ഷത വഹിച്ചു. ദേശീയ ക്ഷീര വികസന ബോർഡ് മുൻ ചെയർമാൻ ടി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ ഒമ്പത് വിഭാഗങ്ങളിലായി 33 സഹകരണ സംഘങ്ങളെ സംസ്ഥാന തലത്തിൽ മികച്ച സഹകരണ സംഘങ്ങളായി തെരഞ്ഞെടുത്തിരുന്നു. ഇവർക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.