ആശുപത്രിവാസം കഴിഞ്ഞ് ബെന്നി ബെഹന്നാൻ തിരികെ യുഡിഫ് ക്യാമ്പിലെത്തി - CHalakudy
പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും അണികൾ പ്രിയ നേതാവിന്‍റെ മടങ്ങി വരവ് ഗംഭീരമാക്കി.
![ആശുപത്രിവാസം കഴിഞ്ഞ് ബെന്നി ബെഹന്നാൻ തിരികെ യുഡിഫ് ക്യാമ്പിലെത്തി](https://etvbharatimages.akamaized.net/etvbharat/images/768-512-3003841-thumbnail-3x2-benny.jpg)
എറണാകുളം: ചികിത്സക്കും വിശ്രമത്തിനും ശേഷം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാൻ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി. പുത്തൻകുരിശിൽ എ കെ ആന്‍റണിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്താണ് ബെന്നി ബഹന്നാൻ പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തിയത്. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു. ബെന്നിയെ ചാലക്കുടിയിലെ എംപിയാക്കിയിട്ടെ പ്രവർത്തകർ വിശ്രമിക്കാവൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഈ മാസം ഏപ്രിൽ അഞ്ചിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ബെന്നി ബെഹന്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ബെന്നി ബെഹന്നാന്‍ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് തിരികെ യുഡിഎഫിന്‍റെ പ്രചാരണ ക്യാമ്പിലെത്തിയത്.