കേരളം

kerala

ETV Bharat / state

ജോസ് കെ. മാണിക്കെതിരെ വിമര്‍ശനവുമായി ബെന്നി ബെഹനാൻ

സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കാത്ത ജോസ് കെ. മാണി രാഷ്‌ട്രീയ മര്യാദ ലംഘിച്ചിരിക്കുകയാണ്. ഗുരുതരമായ അച്ചടക്ക ലംഘനവും മുന്നണി മര്യാദകേടുമാണിതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി

ജോസ് കെ. മാണി  ബെന്നി ബെഹനാൻ  യു.ഡി.എഫ്  Benny Behanan  Jose k .mani  U.D.F
ജോസ് കെ. മാണിയെ വിമർശിച്ച് ബെന്നി ബെഹനാൻ

By

Published : Aug 26, 2020, 3:23 PM IST

എറണാകുളം: ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കാത്ത ജോസ് കെ. മാണി രാഷ്‌ട്രീയ മര്യാദ ലംഘിച്ചിരിക്കുകയാണ്. ഗുരുതരമായ അച്ചടക്ക ലംഘനവും മുന്നണി മര്യാദകേടുമാണ് കാണിച്ചത്. ഒരു വിട്ടുവീഴ്‌ചയും യു.ഡി.എഫിൽ നിന്ന് ഉണ്ടാകുകയില്ല. ഇനി മുന്നണിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. കെ.എം മാണിയുടെ പൈതൃകം അവകാശപ്പെടുന്ന ജോസ് കെ. മാണി അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമായിരുന്നു.

ജോസ് കെ. മാണിയെ വിമർശിച്ച് ബെന്നി ബെഹനാൻ

ജോസ് പക്ഷം യു.ഡി.എഫിൽ വേണമോയെന്ന കാര്യം സെപ്തംബര്‍ മൂന്നിന് ചേരുന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിക്കും. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബെന്നി ബെഹനാൻ ആരോപിച്ചു. അട്ടിമറിയുടെ പിന്നിൽ സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം. എ.ഡി.ജി.പിയുടെ അന്വേഷണത്തിൽ വിശ്വാസമില്ല. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണം. ഹിറ്റ്ലർ പരാജപ്പെടുമെന്നായപ്പോൾ ജർമനിയിൽ തീയിട്ടത് പോലെ പിണറായി കേരളത്തെ തീവച്ച് നശിപ്പിക്കുകയാണെന്നും യു.ഡി.എഫ്. കൺവീനർ ആരോപിച്ചു.

ABOUT THE AUTHOR

...view details