കേരളം

kerala

ETV Bharat / state

തിരുപ്പിറവി സ്മരണയില്‍ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു - വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിൽ

ക്രിസ്‌തുവിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നുവെന്നും യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ കഴിയുന്നതെന്നും ക്രിസ്മസ് സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു.

ക്രിസ്‌മസ് വാർത്ത  മധ്യ കേരളം  വിശ്വാസികൾ  ക്രിസ്‌തു വാർത്ത  Believers celebrated Christmas in kerala  kerala celebrates xmas  വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിൽ  ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ക്രിസ്‌മസ് ആഘോഷിച്ച് വിശ്വാസികൾ

By

Published : Dec 25, 2019, 11:36 AM IST

Updated : Dec 25, 2019, 1:39 PM IST

എറണാകുളം:ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ അനുസ്മരിച്ച് ലോകമെങ്ങും വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിക്കുന്നു. മധ്യകേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാനകൾ നടന്നു. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് വിശ്വാസികളാണ് പാതിരാ കുർബാനകളിൽ പങ്കെടുത്തത്. അൾത്താരയിലെ ഉണ്ണിയേശുവിൻ്റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതന്മാർ ശുശ്രൂഷകൾ നടത്തി. എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭാ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി നേതൃത്വം നൽകി.

തിരുപ്പിറവി സ്മരണയില്‍ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു

കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ദിനമാണ് ക്രിസ്മസ് സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ആഘോഷമാക്കി മാറ്റിയതെന്ന് ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ക്രിസ്‌മസിൽ സന്തോഷത്തോടൊപ്പം പരസ്പര സൗഹാർദ്ദവും വളരണമെന്നും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും കരോൾ ഗാനങ്ങൾ ആലപിക്കുന്നതുമെല്ലാം സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അനുഭവം നമുക്ക് നൽകുന്നതാണെന്നും ആലഞ്ചേരി പറഞ്ഞു.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്ന ഒരു കാലഘട്ടമാണിത്. ക്രിസ്‌തുവിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നു. യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ കഴിയുന്നതെന്നും ക്രിസ്തുമസ് സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു.

എറണാകുളം സെൻ്റ് അസീസി കത്തിഡ്രലിൽ നടന പാതിരാ കുർബാനയ്ക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി. വീടുകളും ദേവാലയങ്ങളും നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും തെളിച്ച് വർണ്ണാഭമാക്കിയാണ് ക്രിസ്‌മസിനെ വിശ്വാസികൾ സ്വീകരിച്ചത്. ക്രിസ്തുമസ് കേക്കുകളുടെ കൈമാറ്റവും, ആശംസയറിയിച്ച് വീടുകൾ തോറുമെത്തുന്ന ക്രിസ്തുമസ് സാൻ്റകളും ഐക്യത്തിൻ്റെ സന്ദേശമാണ് വീണ്ടും പങ്കുവെക്കുന്നത്. ക്രിസ്‌മസ് ആഘോഷത്തിനു ശേഷം പുതുവത്സരത്തെയാണ് ജനങ്ങൾ വരവേൽക്കാനൊരുങ്ങുകയാണ്.

Last Updated : Dec 25, 2019, 1:39 PM IST

ABOUT THE AUTHOR

...view details