കേരളം

kerala

ETV Bharat / state

പഞ്ചായത്ത് ഭരണവും പച്ചക്കറി കൃഷിയും; സ്വയം പര്യാപ്തയാണ് റഷീദ

വീട്ടിലെത്തിയാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നല്ലൊരു കർഷകയായി മാറും. ആദ്യം ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും.  പിന്നീട് വീടിന്‍റെ ടെറസ് കൃഷിയിടമാക്കാൻ തീരുമാനിച്ചു.

സ്വയം പര്യാപ്‌തതയിൽ മാതൃകയായി ജനനായിക

By

Published : Sep 15, 2019, 10:39 PM IST

Updated : Sep 15, 2019, 11:50 PM IST

എറണാകുളം: ജനപ്രതിനിധികൾ നാടിന് മാതൃകയാകണം എന്ന് വെറുതെ പ്രസംഗിച്ചാല്‍ മാത്രം പോര. അത് പ്രവൃത്തിയിലും കാണിച്ചുകൊടുക്കണം. അങ്ങനെയൊരാളെ പരിചയപ്പെടണമെങ്കില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീമിന് ജനസേവനത്തോടൊപ്പം പച്ചക്കറി കൃഷിയും ഹരമാണ്. മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഎം ഏരിയാ കമ്മിറ്റിയംഗം എന്നി നിലകളിലും റഷീദ പൊതുപ്രവർത്തന രംഗം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിലെത്തിയാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നല്ലൊരു കർഷകയായി മാറും. ആദ്യം ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും.

പഞ്ചായത്ത് ഭരണവും പച്ചക്കറി കൃഷിയും; സ്വയം പര്യാപ്തയാണ് റഷീദ
പിന്നീട് വീടിന്‍റെ ടെറസ് കൃഷിയിടമാക്കാൻ തീരുമാനിച്ചു. ടെറസിൽ മഴമറ നിർമിച്ചാണ് ഗ്രോബാഗിലും, പ്ലാസ്റ്റിക് പാത്രങ്ങളിലുമായി പച്ചക്കറികൾ നട്ടത്. ആദ്യ കൃഷി വിജയിച്ചില്ലെങ്കിലും പിന്നീട് ശ്രദ്ധയും പരിചരണവും കൂടുതലായി നൽകിയപ്പോൾ നല്ല വിളവാണ് ലഭിച്ചത്. കെ.എസ്‌.ഇ.ബി ജീവനക്കാരനായ ഭർത്താവ് സലീമിന്‍റെയും, ഏക മകൻ മുഹമ്മദ് സിനാന്‍റെയും പിന്തുണയോടെ മികച്ച രീതിയിലാണ് റഷീദ മട്ടുപ്പാവ് കൃഷിയില്‍ വിജയം നേടിയത്. വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും ഈ ഹരിത കൂടാരത്തിലൊരുക്കാൻ റഷീദക്ക് കഴിഞ്ഞിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും, സ്ഥലപരിമിതിയുണ്ടെങ്കിലും അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കണം എന്നതാണ് റഷീദക്ക് പറയാനുള്ളത്.
Last Updated : Sep 15, 2019, 11:50 PM IST

For All Latest Updates

ABOUT THE AUTHOR

...view details