എറണാകുളം: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു. മൊഴിയെടുക്കലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. രവി പൂജാരിയുടെ ശബ്ദസാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശബ്ദസാമ്പിള്‍ ലീന മരിയ പോൾ തിരിച്ചറിയുന്നുണ്ടോയെന്ന് പരിശോധിക്കും. ലീനാ മരിയ പോളിന്‍റെ സാമ്പത്തിക സ്രോതസിനെ സംബന്ധിച്ച് രവി പൂജാരിക്ക് വിവരം ലഭിച്ചതെങ്ങനെയെന്നും സംഘം അന്വേഷിക്കും.
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; ലീന മരിയ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു - beauty parlour shooting case
ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലില്‍ നടിയെ വിളിച്ചിരുന്നതായി രവി പൂജാരി മൊഴി നല്‍കിയിരുന്നു. ഇയാളുടെ ശബ്‌ദസാമ്പിള്‍ നടി തിരിച്ചറിയുണ്ടോയെന്ന് പരിശോധിക്കും.
Read more:കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; കൂടുതല്‍ അറസ്റ്റിന് നീക്കം
നടിയെ ഭീഷണിപ്പെടുത്തിയത് താനാണെന്ന് രവി പൂജാരി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇവരെ മൂന്ന് തവണ വിളിച്ചെന്നും ചോദ്യം ചെയ്യലിനിടെ പൂജാരി മൊഴി നൽകി. എന്നാൽ വെടിവെപ്പിനായി ക്വട്ടേഷൻ നൽകിയത് താനല്ലെന്നും പൂജാരി പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ പെരുമ്പാവൂരിലെ ഗുണ്ട നേതാവാണെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടനെ കസ്റ്റഡിയിലെടുത്തേക്കും.