സഹോദരിയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ തെളിവെടുപ്പ് നടത്തി - attack
സഹോദരിയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ബേസിൽ എൽദോയെ കറുകടം ഞാഞ്ഞൂൽ മലയിൽ തെളിവെടുപ്പിന് എത്തിച്ചു.
ബേസിൽ എൽദോയെ തെളിവെടുപ്പിന് എത്തിച്ചു
എറണാകുളം: സഹോദരിയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ബേസിൽ എൽദോയെ കറുകടം ഞാഞ്ഞൂൽ മലയിൽ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ബേസിലിന്‍റെ വീടിന് സമീപത്തുള്ള പൈനാപ്പിൾ തോട്ടത്തിൽ അഖിലിനെ വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി പൊലീസിന് ബേസിൽ കാണിച്ചു കൊടുത്തു. സംഭവം നടന്ന സമയത്ത് പ്രതി ബേസിലിന്‍റെ ബൈക്ക് ഓടിച്ചിരുന്ന പതിനേഴ് വയസ്സുകാരനെ ജുവനൽ കസ്റ്റഡിയിൽ വിട്ടു. സഹോദരിയുമായുള്ള പ്രണയത്തിന്‍റെ പേരിലാണ് അഖിലിനെ വെട്ടിയതെന്ന് പ്രതി ബേസിൽ പൊലീസിനോട് പറഞ്ഞു.