എറണാകുളം: എറണാകുളം ജില്ലയിലെ പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മിനിമം സൗകര്യങ്ങൾ എല്ലാ ബൂത്തുകളിലും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും കളക്‌ടർ അറിയിച്ചു.
പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ
ഭിന്നശേഷിക്കാർക്കുള്ള റാംപുകളില്ലാത്ത ബൂത്തുകളിൽ ഏഴാം തീയതിക്കു മുമ്പ് തന്നെ ഇവ സജ്ജമാക്കാൻ കളക്‌ടർ നിർദ്ദേശം നല്‍കി. ജില്ലയിലെ 99% ബൂത്തുകളിലും വൈദ്യുതി ഉറപ്പാക്കായിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വീൽചെയർ സൗകര്യമൊരുക്കും.
ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ള വരണാധികാരികൾ, സഹവരണാധികാരികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഭിന്നശേഷിക്കാർക്കുള്ള റാംപുകളില്ലാത്ത ബൂത്തുകളിൽ ഏഴാം തീയതിക്കു മുമ്പ് തന്നെ ഇവ സജ്ജമാക്കാൻ കളക്‌ടർ നിർദേശിച്ചിട്ടുണ്ട്. ജില്ലയിലെ 99% ബൂത്തുകളിലും വൈദ്യുതി ഉറപ്പാക്കായിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വീൽചെയർ സൗകര്യമൊരുക്കും. റാംപുകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്വകാര്യ കെട്ടിടങ്ങളിലെ പോളിങ് ബൂത്തുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തിന് നോട്ടീസ് നൽകി ഉടൻ റാംപുകൾ സ്ഥാപിക്കും. അഞ്ചിൽ കൂടുതൽ ബൂത്തുകളുള്ള പോളിങ് കേന്ദ്രങ്ങൾക്ക് പ്രത്യേക ക്യൂ മാനേജ്മെന്‍റ് പ്ലാൻ നടപ്പാക്കുമെന്നും കളക്‌ടർ അറിയിച്ചു.