ബാർ കോഴ : കെ എം മാണിയുടെ ഹർജി ഹൈക്കോടതിയില്‍
ബാർ കോഴയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി വിധിക്കെതിരെ കെ എം മാണി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
എറണാകുളം : ബാർ കോഴ കേസിൽ കെ എം മാണിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി വിധിക്കെതിരെയാണ് കെ എം മാണിയുടെ ഹർജി. മുൻകൂർ അനുമതിയോടെ തുടരന്വേഷണം നടത്താമെന്ന വിചാരണക്കോടതി ഉത്തരവുമായി ബന്ധപെട്ട് വി എസ് അച്യുതാനന്ദനും ബിജു രമേശും സമർപ്പിച്ച ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.
മുൻകൂർ അനുമതി അവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസും, ബിജു രമേശും ഹർജി നൽകിയത്. കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണോ എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രാഥമികവാദം നടന്നിരുന്നു. മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.