എറണാകുളം: പെരുമ്പാവൂർ നഗരത്തിൽ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 500 കിലോയിലധികം പുകയില ഉല്‍പന്നങ്ങൾ പിടികൂടിയത്.
പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടി - Banned tobacco products
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടിയത്
പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടി
പെരുമ്പാവൂര്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, നഗരസഭ അധികൃതര്‍, 'നമ്മൾ' ചാരിറ്റി സംഘടന എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങൾ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി വസ്‌തുക്കൾ എത്തിക്കുന്നതിനായി പ്രത്യേക മാഫിയ സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങൾ എത്തിക്കുന്നത്.