എറണാകുളം: കുത്തുകുഴി സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ കരനെൽ കൃഷിയുടെ കൊയ്‌ത്തുത്സവം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കരനെൽ കൃഷി നടപ്പാക്കിയത്. കോതമംഗലം ബ്ലോക്കിൻ്റെ പരിധിയിൽ 25 ഏക്കർ സ്ഥലത്താണ് കരനെൽ കൃഷി ചെയ്‌തിരിക്കുന്നത്. തരിശ് സ്ഥലങ്ങൾ കണ്ടെത്തി കൃഷിയിറക്കാൻ കർഷകന് എല്ലാവിധ സഹായവും ബാങ്ക് നൽകുന്നതാണ് പദ്ധതി.
സുഭിക്ഷ കേരളം പദ്ധതി; കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു
കോതമംഗലം ബ്ലോക്കിൻ്റെ പരിധിയിൽ 25 ഏക്കർ സ്ഥലത്താണ് കരനെൽ കൃഷി ചെയ്‌തിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കരനെൽ കൃഷി. തരിശ് സ്ഥലങ്ങൾ കണ്ടെത്തി കൃഷിയിറക്കാൻ കർഷകന് എല്ലാവിധ സഹായവും ബാങ്ക് നൽകുന്നതാണ് പദ്ധതി.
സുഭിക്ഷ കേരളം പദ്ധതി; കരനെൽ കൃഷിയുടെ കൊയ്‌തുൽസവം നടന്നു
പലിശരഹിത വായ്‌പ അനുവദിക്കുകയും വിത്ത്, വളം, കീടനാശിനി എന്നിവ സൗജന്യമായി കർഷകന് നൽകിയുമാണ് കുത്തുകുഴി സഹകരണ ബാങ്ക് കാർഷിക രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്നത്. വലിയപാറയിലെ തിരുതാളിൽ ജോയിയുടെ രണ്ടര ഏക്കർ സ്ഥലത്തെ കരനെൽ കൃഷിയുടെ വിളവെടുപ്പാണ് ആദ്യഘട്ടത്തിൽ നടന്നത്. ജ്യോതി വിത്ത് ഉപയോഗിച്ച് നടത്തിയ കൃഷി പ്രതീക്ഷിച്ചതിലും നല്ല വിളവാണ് കർഷകന് സമ്മാനിച്ചത്.