കേരളം

kerala

ETV Bharat / state

അവധി ദിനത്തില്‍ രാത്രി പ്രത്യേക സിറ്റിങ്: ലക്ഷദ്വീപിലെ പൊളിക്കല്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ - ബംഗാരം ദ്വീപിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെതിരെ ഹൈക്കോടതി

അവധി ദിനമായിട്ട് കൂടി രാത്രി ഏഴരയോടെ കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ചൊവ്വാഴ്‌ച ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും

kerala High Court rules against demolition of structures on Bangaram Atoll  Bangaram Atoll Lakshadweep  Bangaram Island lakshadweep administration  ബംഗാരം ദ്വീപ് കേരള ഹൈക്കോടതി  ബംഗാരം ദ്വീപിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെതിരെ ഹൈക്കോടതി  ലക്ഷദ്വീപ് ഭരണകൂടം ബംഗാരം ദ്വീപ്
ബംഗാരം ദ്വീപിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെതിരെ ഹൈക്കോടതി

By

Published : Mar 26, 2022, 10:46 PM IST

എറണാകുളം: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ബംഗാരം ദ്വീപിൽ കൃഷിഭൂമിയിൽ നിർമിച്ച ഷെഡുകൾ പൊളിക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. പൊളിക്കൽ നടപടി നിർത്തിവച്ച് നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു.
അവധി ദിനത്തിൽ (26.03.2022) വൈകിട്ട് ഏഴരയോടെ സ്പെഷ്യൽ സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിച്ചത്. ഷെഡുകൾ പൊളിക്കാനുള്ള ലക്ഷദ്വീപ് ജില്ല കലക്‌ടറുടെ ഉത്തരവിനെതിരെ നൽകിയ ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. ബംഗാരം ദ്വീപിലെ കൃഷിഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു നിയമപരമല്ലെന്നും അനധികൃത നിർമാണങ്ങളാണ് പൊളിച്ചു നീക്കുന്നതെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ വിശദീകരിച്ചു.

ഷെഡുകൾ പൊളിക്കാനുള്ള കലക്‌ടറുടെ ഉത്തരവിൽ സുരക്ഷ ഭീഷണിയെ കുറിച്ചുള്ള പരാമർശത്തിൽ ഹൈക്കോടതി ദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി. ഇതിനായി അഡ്‌മിനിസ്ട്രേഷൻ സമയം ആവശ്യപ്പെട്ടതോടെ ഹർജി മാറ്റിവച്ചു. അതേസമയം സുരക്ഷ ഭീഷണിയിൽ അധികൃതർ ജാഗ്രത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ദ്വീപിൽ ഭൂമി പാട്ടത്തിനെടുത്തവർ നിർമിച്ച പീലിങ് ഷെഡുകൾ, കൊപ്ര ഉണക്കുന്നതിനുള്ള ഷെഡുകൾ തുടങ്ങിയവയാണ് പൊളിച്ചു നീക്കുന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ചൊവ്വാഴ്‌ച ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും.

Also Read: ഹൃദയത്തിലേറ്റ മുറിവുമായി ലക്ഷദ്വീപ്

ABOUT THE AUTHOR

...view details