കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്‍റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോഷണക്കേസിൽ 2013 മുതൽ ഇയാൾ ജയിലിലാണ്. ഹരിയാന സ്വദേശിയായ ദേവേന്ദ്ര സിങ് എന്ന ബണ്ടിച്ചോറിനെ മോഷണക്കേസിൽ പത്ത് വർഷത്തെ തടവിന് 2017ൽ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.
ബണ്ടി ചോറിന്‍റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും - ഹൈടെക് കള്ളൻ
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എഴുന്നൂറിൽ പരം കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ഹൈടെക് കള്ളൻ എന്ന് അറിയപ്പെട്ടിരുന്ന ബണ്ടി ചോറിനെ മോഷണക്കേസിൽ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ബണ്ടി ചോറിന്‍റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഹൈടെക് കള്ളൻ എന്ന് അറിയപ്പെട്ടിരുന്ന ബണ്ടി ചോറിനെതിരെ നിസാരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തനിക്കെതിരായ കേസ് പരിഗണിക്കേണ്ടിയിരുന്നത് മജിസ്ട്രേറ്റ് കോടതിയായിരുന്നു എന്ന ബണ്ടി ചോറിന്‍റെ വാദം അംഗീകരിച്ച ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എഴുന്നൂറിൽ പരം കേസുകളിൽ പ്രതിയായ ബണ്ടി ചോറിന് വേണ്ടി അഡ്വ: ബി.എ ആളൂർ ഹാജരാകും.