എറണാകുളം :നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. എറണാകുളം ജെ.എഫ്.സി.എം കോടതി രണ്ടിലാണ് നടപടിക്രമങ്ങള്‍. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് സി.ജെ.എം കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ ജെ.എഫ്.സി.എമ്മിനെ ചുമതലപ്പെടുത്തുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ് : ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇത് നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവായി.
മൊഴി നിര്‍ണായകമാകും
തുടരന്വേഷണം നടത്തുന്നതായി പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ നിർണായകമായ ബാലചന്ദ്രകുമാറിന്‍റെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.
Also Read: ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ദിലീപ്
മജിസ്ട്രേറ്റ് മുമ്പാകെ സാക്ഷിയെന്ന നിലയിൽ ബാലചന്ദ്രകുമാർ നൽകുന്ന രഹസ്യമൊഴി നടിയെ ആക്രമിച്ച കേസിൽ ഏറെ നിർണായകമാണ്. ഇയാളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തിയാണ് പുതിയ കേസ്.