എറണാകുളം:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ കലാഭവൻ സോബി ജോർജിന്‍റെ നുണ പരിശോധന തുടങ്ങി. ഇത് രണ്ടാം തവണയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയാനും ചില ഫോട്ടോകൾ കാണിക്കുന്നതിനും വേണ്ടിയാണ് രണ്ടാം തവണയും വിളിപ്പിച്ചതെന്ന് സോബി പറഞ്ഞു.
ബാലഭാസ്‌കറിന്‍റെ മരണം; സോബി ജോർജിന്‍റെ നുണ പരിശോധന തുടങ്ങി - SOBI GEORGE POLYGRAPH STARTED
കൊച്ചിയിലെ സിബിഐ ഓഫീസിൽ വച്ചാണ് പരിശോധന നടക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ബാലഭാസ്ക്കറിന്‍റെ അപകട മരണം ആസൂത്രിത കൊലപാതകമാണെന്നും തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിൽ വച്ചാണ് പരിശോധന നടക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഏറെ ദുരൂഹതകൾ ഉള്ള കേസിൽ നുണ പരിശോധനയിലൂടെ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപെട്ട് സിബിഐ ഉടൻ ചിലരെ അറസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ തവണ നുണ പരിശോധനയ്ക്ക് വിധേയമായ ശേഷം സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്ക്കറിന്‍റെ മാനേജറായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം ഡ്രൈവർ അർജുൻ എന്നിവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.