കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ അറസ്റ്റിലായ ഹോളി ഫെയ്ത്ത് ഫ്ളാറ്റുടമ സാനി ഫ്രാൻസിസിന്‍റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി. മരട് പഞ്ചായത്തായിരുന്ന വേളയിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം മരട് ഫ്ളാറ്റിലെ ആൽഫാ സെറീൻ ഉടമ പോൾരാജ് പ്രതിയായ കേസിലെ ജാമ്യാപേക്ഷ കോടതി ഈ മാസം 20ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ മറ്റ് ഉദ്യോഗസ്ഥരായ പ്രതികളുടെ ജാമ്യാപേക്ഷയും 20ന് തന്നെ പരിഗണിക്കും.
മരട് കേസ്; ഹോളി ഫെയ്ത്ത് ഉടമയുടെ ജാമ്യാപേക്ഷ തള്ളി - ഹോളി ഫെയ്ത്ത് ഫ്ലാറ്റ് കേസ്
മരട് പഞ്ചായത്തായിരുന്ന വേളയിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

മരട് കേസ്; ഹോളി ഫെയ്ത്തുടമയുടെ ജാമ്യാപേക്ഷ തള്ളി
കേസിൽ അറസ്റ്റിലായ പ്രതികൾ ഒരു മാസത്തോളമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാഡിൽ കഴിയുകയാണ്. അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതികൾക്കെതിരെ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.