കേരളം

kerala

ETV Bharat / state

ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ലക്ഷദ്വീപ് ഭരണകൂടം പുതിയതായി നിർദേശിച്ച നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിക്കുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമല്ലെന്നും പ്രഥമദൃഷ്ട്യ രാജ്യദ്രോഹ കുറ്റം കാണാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

kerala highcourt on Lakshadweep issue  aisha sultana case HC  HC on Aisha sultana case  ഐഷ സുൽത്താന  ഐഷ സുൽത്താന ഹൈക്കോടതി  ലക്ഷദ്വീപ് വിഷയത്തിൽ ഹൈക്കോടതി
ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

By

Published : Jun 25, 2021, 3:35 PM IST

എറണാകുളം: ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരായ കേസിൽ കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും തിരിച്ചടി. ഇവരുടെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. ഐഷ സുൽത്താനയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹ കുറ്റം കാണാനാവുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

കോടതിയുടെ വിലയിരുത്തലുകൾ

രാജ്യദ്രോഹ കുറ്റം നിലനിൽക്കുമോയെന്ന കാര്യം സംശയമാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കേസിന്‍റെ വസ്‌തുതകളിലേക്ക് കടന്ന് തീരുമാനമെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് സർക്കാരിനെ അട്ടിമറിക്കണമെന്ന ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

Also Read:ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം

ജൈവായുധം പ്രയോഗിച്ചുവെന്ന വിമർശനം ഉന്നയിച്ചത് ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റങ്ങളെ വിമർശിക്കാനായിരുന്നു. ഇത് രാജ്യദ്രോഹ കുറ്റം ചുമത്താൻ മതിയായ കാരണമല്ല. നിയമപരമായി സ്ഥാപിക്കപ്പെട്ട സർക്കാരിനെ നിന്ദിക്കാനോ , അട്ടിമറിക്കാനോ ഉള്ളതല്ല ഈ വിമർശനം. ലക്ഷദ്വീപ് ഭരണകൂടം പുതിയതായി നിർദേശിച്ച നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിക്കുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമല്ല. ഇത് ഏതെങ്കിലുമൊരു വിഭാഗത്തിനിടയിൽ എതിർപ്പ് വളർത്തുന്നതാണെന്ന പരാതിയില്ലെന്നും കോടതി പറഞ്ഞു.

Also Read:രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു

പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഐഷയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടുമെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു. നിയമ വ്യവസ്ഥയുമായി അവർ സഹകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. നിലവിലെ കൊവിഡ് സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഹർജിക്കാരി ഒളിവിൽ പോകും, സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ ആശങ്കകൾ പൊലീസിന് തന്നെയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Also Read:ജനവിരുദ്ധതയാണ് രാജ്യദ്രോഹം ; ഐഷ സുല്‍ത്താനയ്‌ക്ക് പിന്തുണയുമായി സ്‌പീക്കർ

ജൈവായുധം എന്ന വാക്ക് ഉപയോഗിച്ചതിന് ഖേദം പ്രകടിപ്പിച്ചതായും അവർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്നും ഈ കേസിൽ ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്‌താൽ അമ്പതിനായിരം രൂപ, തുല്ല്യമായ രണ്ടാൾ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details