എറണാകുളം : തനിക്കെതിരായ നിയമ നടപടികൾ ചിലരുടെ അജണ്ടയുടെ ഭാഗമെന്ന് ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ഐഷ സുൽത്താന. ദ്വീപിലെ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ തിരിച്ചത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലക്ഷദ്വീപിലെത്തി പ്രതിസന്ധികൾ തരണം ചെയ്ത് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
'ഫോണ്‍ പിടിച്ചെടുത്തത് എന്തിന്?'
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ആദ്യം ചോദ്യം ചെയ്തത് മുതൽ അവർ തന്‍റെ ഫോൺ പരിശോധിച്ചിരുന്നു. തന്‍റെയും ഉമ്മയുടെയും സഹോദരന്‍റെയും ബാങ്ക് അക്കൗണ്ടുകൾ വരെ പരിശോധിച്ചു.
എല്ലാം വിശദമായി പരിശോധിച്ച ശേഷവും എന്തിനാണ് ഫോൺ പിടിച്ചെടുത്തതെന്ന് അറിയില്ല. കോടതി വിധി വന്ന ശേഷം പൊലീസ് വിളിപ്പിച്ച് ഫോൺ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന പറഞ്ഞു.