എറണാകുളം:കോയമ്പത്തൂർ അവിനാശിയിലെ വാഹനാപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ മരണം വളയംചിറങ്ങര പുത്തൂരാൻ കവലയെ കണ്ണീരിലാഴ്ത്തി.
കെഎസ്ആര്‍ടിസിയിലെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരാണ് മരിച്ചതെന്ന് സുഹൃത്ത് സജീവന്‍ പറഞ്ഞു.

സജീവനും ഗിരീഷും തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ഒരേ ദിവസമാണ് ജോലിക്ക് കയറിയത്. ദുശീലങ്ങൾ ഒന്നും തന്നെയില്ലാത്ത വ്യക്തികളായിരുന്നു ഗിരീഷും ബൈജുവെന്നും സജീവൻ പറഞ്ഞു.
മരണ വിവരം അറിഞ്ഞ് ഗിരീഷിൻ്റെ വീട്ടിലേക്ക് സഹപ്രവർത്തകരും അയൽവാസികളും എത്തിക്കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ മാധ്യമങ്ങളിലൂടെയാണ് നാട്ടുകാരും വീട്ടുകാരും വിവരം അറിഞ്ഞത്.