കേരളം

kerala

ETV Bharat / state

മദ്യപിച്ചെത്തി കാര്‍ തട്ടാന്‍ ശ്രമം, മോഷ്‌ടിച്ച കാറിനകത്ത് യുവതിയും കുഞ്ഞും, ഒരാള്‍ അറസ്റ്റില്‍ - പ്രാദേശിക വാര്‍ത്തകള്‍

നിര്‍ത്തിയിട്ട കാര്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ച ഗുണ്ട അറസ്റ്റില്‍. കാറിലുണ്ടായിരുന്ന യുവതി നിലവിളിച്ചു.

മദ്യപിച്ചെത്തി കാര്‍ തട്ടാന്‍ ശ്രമം  നിര്‍ത്തിയിട്ട കാര്‍ മോഷ്‌ടിക്കാന്‍ ശ്രമം  Attempt to steal a parked car in Chottanikara Ernakulam  Chottanikara in Ernakulam  Ernakulam news  Ernakulam news updates  Ernakulam latest news  latest news in Ernakulam  kerala news  kerala news updates  kerala latest news  car stolen news  ചോറ്റാനിക്കര  ചോറ്റാനിക്കര വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  നിര്‍ത്തിയിട്ട കാര്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ച ഗുണ്ട അറസ്റ്റില്‍
അറസ്റ്റിലായ ആഷ്ലി(54)

By

Published : Aug 13, 2022, 1:29 PM IST

എറണാകുളം: മദ്യപിച്ചെത്തി യുവതിയേയും കുഞ്ഞിനെയുമടക്കം നിര്‍ത്തിയിട്ട കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചോറ്റാനിക്കര സ്വദേശി ആഷ്ലിയാണ്(54) അറസ്റ്റിലായത്. വ്യാഴാഴ്‌ച(11.08.2022) രാത്രി പത്തേമുക്കാലിനാണ് സംഭവം. ചോറ്റാനിക്കരയിലെ ബാറിന് സമീപമുള്ള ഹോട്ടലിനടുത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ തട്ടിയെടുത്തത്.

ഭാര്യയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കാറിലിരുത്തി ഭര്‍ത്താവ് ഹോട്ടലിലേക്ക് ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ കാറുമായി കടന്ന് കളഞ്ഞത്. ഇയാള്‍ കാറില്‍ കയറിയതോടെ യുവതി നിലവിളിച്ചു. എന്നാല്‍ അമിത വേഗത്തില്‍ കാറോടിച്ച ഇയാള്‍ റോഡരികില്‍ നിന്നയാളെ ഇടിച്ച് തെറിപ്പിച്ചു.

തുടര്‍ന്ന് റോഡരികിലെ കടയിലും പോസ്‌റ്റിലും ട്രാന്‍സ്‌ഫോമറിലും ഇയാള്‍ കാറിടിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. കാറിലിരുന്ന യുവതിക്കും കുഞ്ഞിനും അപകടത്തില്‍ പരിക്കേറ്റു.

ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍പ്പെട്ടയാളാണ് ആഷ്ലി. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.പി.ജയപ്രസാദ്, സബ് ഇന്‍സ്‌പെക്‌ടര്‍ എ .എൻ.സാജു, എ.എസ്.ഐ റെക്‌സ്‌ പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details