എറണാകുളം:അട്ടപ്പാടി മധു വധക്കേസില്‍ നിന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്ന് അറിയിച്ചാണ് ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അദ്ദേഹം രാജികത്ത് നല്‍കിയത്. സി രാജേന്ദ്രനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണെമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാനിരിക്കെയാണ് രാജി.
അട്ടപ്പാടി മധു വധം: പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജി വച്ചു - മധു വധക്കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചു
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു
ഫലപ്രദമായ രീതിയിൽ കേസ് വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും വിചാരണകോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. രാജേന്ദ്രനെ മാറ്റി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണം, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോന് ചുമതല നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് മധുവിന്‍റെ കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകൾ കോടതിയെ വേണ്ട രീതിയിൽ ധരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് നേരത്തെ മധുവിന്‍റെ കുടുംബം മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപ്പിച്ചത്. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്.