എറണാകുളം: ജാമ്യം റദ്ദാക്കിയതിനെതിരെ അട്ടപ്പാടി മധു കൊലക്കേസ് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്‌ച (31.08.2022) പരിഗണിക്കാൻ മാറ്റി. സർക്കാർ ആവശ്യപ്രകാരമാണ് നടപടി. സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരും.
പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഈ നിയമപ്രശ്‌നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രോസിക്യൂഷൻ ബുധനാഴ്‌ച കോടതിയെ അറിയിക്കും.