എറണാകുളം: പറവൂരിൽ റേഷൻ വ്യാപാരിയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സുധീഷിന്‍റെ ഭാര്യ സഹോദരനായ കുഴുപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ സനൽ (39), സനലിന്‍റെ സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്ക പറമ്പിൽ വിഘ്നേഷ് (28), മുനമ്പം കളപ്പറമ്പ് റിഖിൽ (27) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. വടക്കേക്കര ആളാംതുരുത്തിൽ റേഷൻ കട നടത്തി വരുന്ന സുധീഷിനെയാണ് കഴിഞ്ഞ മാസം 27ന് രാത്രി പുതിയകാവ് അമ്പലത്തിന് മൂന്നംഗ സംഘം ആക്രമിച്ചത്.
പറവൂരിൽ റേഷൻ വ്യാപാരിയെ ആക്രമിച്ച കേസ്; ഭാര്യ സഹോദരൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ - റേഷൻ വ്യാപാരിയെ ആക്രമിച്ച കേസ്
സനലിന്‍റെ പിതാവിന്‍റെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിലുള്ള വൈരാഗ്യത്തിൽ സുധീഷിനെ ആക്രമിക്കുന്നതിന് സനൽ വിഘ്നേഷിനെയും റിഖിലിനെയും ചുമതലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
![പറവൂരിൽ റേഷൻ വ്യാപാരിയെ ആക്രമിച്ച കേസ്; ഭാര്യ സഹോദരൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ attack on ration trader in Paravur brother in law attack ration trader in paravur attack due to property dispute in ernakulam പറവൂരിൽ റേഷൻ വ്യാപാരിയെ ആക്രമിച്ചു ഭാര്യാസഹോദരൻ റേഷൻ വ്യാപാരിയെ ആക്രമിച്ചു സ്വത്ത് തർക്കം റേഷൻ വ്യാപാരിയെ ആക്രമിച്ച കേസ് പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16116312-thumbnail-3x2-.jpg)
സനലിന്‍റെ പിതാവിന്‍റെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിലുള്ള വൈരാഗ്യത്തിൽ സുധീഷിനെ ആക്രമിക്കുന്നതിന് സനൽ വിഘ്നേഷിനെയും റിഖിലിനെയും ചുമതലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ സുധീഷിന്‍റെ കൈകൾ ഒടിയുകയും കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ബൈക്കിന്‍റെ ഷോക്ക് അബ്സോർബറും, സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.