അജ്ഞാത ജീവിയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍
ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. രാവിലെ നാലിനാണ് നായയെ അജ്ഞാത ജീവി ആക്രമിച്ചത്. വീട്ടിൽ നിന്ന് ഏകദേശം 15 മീറ്റർ ദൂരെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
അജ്ഞാത ജീവിയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍
എറണാകുളം: കോതമംഗലം പണ്ടാരൻ സിറ്റിയിൽ വളർത്തുനായ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു. വളർത്തുനായയെ പകുതി തിന്ന നിലയില്‍ പുരയിടത്തിൽ നിന്ന് കണ്ടെത്തി. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. രാവിലെ നാലിനാണ് നായയെ അജ്ഞാത ജീവി ആക്രമിച്ചത്. വീട്ടിൽ നിന്ന് ഏകദേശം 15 മീറ്റർ ദൂരെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വടാട്ടുപാറ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Last Updated : May 17, 2020, 6:18 PM IST