കേരളം

kerala

ETV Bharat / state

പണം നല്‍കിയില്ല, ആലുവയിൽ ഹോട്ടലിനു നേരെ വീണ്ടും ഗുണ്ട ആക്രമണം - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

പുലർച്ചെ ഒരു മണിയോടെ എത്തിയ ഒരാൾ ബൈക്കിൽ പെട്രോൾ തീർന്നുവെന്നും 200 രൂപ വേണമെന്നും കടയുടമയായ തമിഴ്‌നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെടുകയും തരാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തതോടെയാണ് ആക്രമണം

shakthi foods  shakthi foods in aluva  attack against hotel  shakthivel  hotel attacks in ernakulam  latest news in ernakulam  latest news today  ഹോട്ടലിനു നേരെ വീണ്ടും ഗുണ്ട ആക്രമണം  കടയുടമയായ തമിഴ്‌നാട് സ്വദേശി  ശക്തി ഫുഡ്‌സ്  ശക്തിവേൽ  എറണാകുളത്ത് ഹോട്ടല്‍ ആക്രമണം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹോട്ടലിനു നേരെ ആക്രമണം

By

Published : Dec 7, 2022, 1:22 PM IST

എറണാകുളം: ആലുവയിൽ ഹോട്ടലിനു നേരെ വീണ്ടും ഗുണ്ട ആക്രമണം. പണം നൽകാത്തതിനാണ് ഹോട്ടൽ അടിച്ചു തകർത്തത്. ഇന്ന് പുലർച്ചെ ദേശീയ പാതയിൽ കെഎസ്ആർടിസി ഗാരേജിനു മുന്നിലുള്ള ശക്തി ഫുഡ്‌സ് എന്ന കടയാണ് തകർത്തത്.

ഹോട്ടലിനു നേരെ ആക്രമണം

പുലർച്ചെ ഒരു മണിയോടെ എത്തിയ ഒരാൾ ബൈക്കിൽ പെട്രോൾ തീർന്നുവെന്നും 200 രൂപ വേണമെന്നും കടയുടമയായ തമിഴ്‌നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോൾ കയ്യേറ്റം ചെയ്യാനൊരുങ്ങി. തുടർന്ന് ഭക്ഷ്യവസ്‌തുക്കളും മറ്റും വലിച്ചെറിഞ്ഞു.

ഇതേതുടർന്ന്, ശക്തിവേൽ, ഹോട്ടൽ പൂട്ടി മടങ്ങിയപ്പോഴാണ് ഇയാൾ വീണ്ടുമെത്തി കട തല്ലിത്തകർത്തത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിന് പരാതി നൽകി. മാസങ്ങൾ മുമ്പ് സമീപത്തുള്ള മറ്റൊരു ഹോട്ടലും ഗുണ്ടകൾ തല്ലി തകർത്തിരുന്നു.

ABOUT THE AUTHOR

...view details