എറണാകുളം:അത്താണിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേര്‍ കൂടി പിടിയിലായി. കാലടി സ്വദേശി അശ്വൻ രാജ്, കരിയാട് സ്വദേശി ശ്രീനാഥ് എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതികളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു.
അത്താണി കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍ - അത്താണി
നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു
അത്താണി ബാറിന് മുന്നിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ അഖിലിനെ കൊല്ലപ്പെട്ട ബിനോയ് മർദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബിനോയിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതും അഖിലിന്‍റെ വീട്ടിൽ വച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പ് രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.