കേരളം

kerala

ETV Bharat / state

Asif Ali Kasargold Movie Trailer 'ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?'; ആസിഫ് അലി- സണ്ണി വെയ്ൻ ചിത്രം 'കാസർഗോൾഡ്' ട്രെയിലർ - കാസര്‍ഗോള്‍ഡ് ട്രെയിലര്‍

Kasargold Movie Trailer: ആസിഫ് അലി - സണ്ണി വെയ്ൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച 'കാസർഗോൾഡ്' റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ യൂടൂബില്‍ പുറത്തുവന്നിരിക്കുകയാണ്.

Asif Ali Kasargold Movie Trailer  Asif Ali Kasargold Movie  Asif Ali Kasargold  Asif Ali  Kasargold Movie Trailer  Kasargold Trailer  ആസിഫ് അലി  കാസര്‍ഗോള്‍ഡ്  ആസിഫ് അലി കാസര്‍ഗോള്‍ഡ് ട്രെയിലര്‍  മൃദുല്‍ നായര്‍  കാസര്‍ഗോള്‍ഡ് ട്രെയിലര്‍  സണ്ണി വെയ്‌ന്‍
Kasargold Movie Trailer

By ETV Bharat Kerala Team

Published : Sep 8, 2023, 10:28 PM IST

സിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മുഖരി എന്‍റർടെയ്‌ന്‍മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലി ചിത്രത്തിന്‍റെ 2.25 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

മികച്ചൊരു തിയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് കാസർഗോൾഡ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാസർഗോൾഡ്.' ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തിയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക.

ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മുഖരി എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിന് സംഗീതം നൽകുന്നു.

സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം - ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ - പവി കെ പവൻ . തിരക്കഥ സംഭാഷണം - സജിമോൻ പ്രഭാകർ. സംഗീതം - വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ.

സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ - യെല്ലോടൂത്‌സ് . പി ആർ ഒ- ശബരി

ABOUT THE AUTHOR

...view details