മുഹമ്മദ് അനസിനും മുഹമ്മദ് അജ്‌മലിനും കൊച്ചിയില്‍ സ്വീകരണം എറണാകുളം: ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ മുഹമ്മദ് അനസിനും മുഹമ്മദ് അജ്‌മലിനും കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇരുവരും സുവർണ്ണ നേട്ടം കൈവരിച്ച റിലേ ടീമിലെ അംഗങ്ങളാണ് (Gold Medal Winners Of The Asian Games). നല്ല മത്സരമായിരുന്നെന്നും ആത്മവിശ്വാസത്തോടെയാണ് മത്സരിച്ചതെന്നും സ്വർണമെഡൽ പ്രതീക്ഷിച്ചിരുന്നതായും മുഹമ്മദ് അജ്‌മൽ പറഞ്ഞു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 107 മെഡലുകൾ നേടി വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. മെഡൽ നേട്ടത്തിന് ശേഷവും കേരളത്തിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ആരും വിളിച്ചില്ല. ഇത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് മുഹമ്മദ് അനസ് പറഞ്ഞു. നേവിയുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
കൊച്ചിയിൽ നാവിക സേനയിലെ ഉദ്യോഗസ്ഥരായ ഇരുവരെയും ഇന്ത്യൻ നേവി സ്പോർട്‌സ് കൺട്രോൾ സെൽ ജോയിന്‍റ് സെക്രട്ടറി ക്യാപ്റ്റൻ ബ്രീസ് ആന്‍റണി, കായിക പരിശീലകരായ ജയകുമാർ, ഷെജിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പുരുഷൻമാരുടെ 4x400 റിലേയിൽ ഇന്ത്യൻ ടീം അംഗങ്ങളായിരുന്നു ഇരുവരും.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സിലും തിളങ്ങിയ താരങ്ങള്‍:അടുത്തിടെ നടന്നലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സിലും മുഹമ്മദ് അനസും മുഹമ്മദ് അജ്‌മലും മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. പുരുഷ 4X400 റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനത്തോടെയാണ് സംഘം ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. മെഡല്‍ നേടാനായില്ലെങ്കിലും വലിയ നേട്ടമാണ് കായികതാരങ്ങള്‍ കരസ്ഥമാക്കിയത്. ഇവര്‍ക്ക് പുറമെ അമോജ് ജേക്കബ്, രജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മിന്നും പ്രകടനം നടത്തിയത്. അഞ്ചാമതാണ് ടീം ഫിനിഷ് ചെയ്‌തത്.
സെമി ഫൈനല്‍ മത്സരത്തില്‍ 2 മിനിട്ട് 59.05 സെക്കന്‍ഡിലായിരുന്നു ടീം ഇന്ത്യ ഫിനിഷ് ചെയ്‌തത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഒറിഗണില്‍ 2 മിനിട്ട് 59.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ജപ്പാന്‍റെ ഏഷ്യന്‍ റെക്കോഡ് ആണ് പഴങ്കഥയായത്. ഫൈനലില്‍ യു.എസ്. സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും ബ്രിട്ടന്‍ വെങ്കലവും നേടി.