എറണാകുളം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിട്ട് പുറത്ത് പോകാൻ പാടില്ല, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയും ജില്ല സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അർജുൻ ഹൈക്കോടതിയെ സമീപിച്ചത്. ആയങ്കിയുടെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്.