എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഇന്ന് (ജൂലൈ 5) ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നേരത്തെ നോട്ടീസ് നൽകിയിയിരുന്നു. അഭിഭാഷകനൊപ്പമാണ് അമല മൊഴി നൽകാനെത്തിയത്.
അര്‍ജുന്‍റെ മൊഴിയിലെ അവ്യക്തത
പ്രത്യക്ഷമായ വരുമാന സ്രോതസുകളില്ലാത്ത അർജുൻ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഭാര്യവീട്ടുകാരാണ് സാമ്പത്തിക സഹായം നൽകിയതെന്നായിരുന്നു അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. വീട് നിർമാണത്തിന് ഭാര്യയുടെ അമ്മ സാമ്പത്തിക സഹായം നൽകിയതായും അർജുൻ കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങളിൽ അമലയെ ചോദ്യം ചെയ്താൽ വ്യക്തത ലഭിക്കുമെന്നാണ് കസ്റ്റംസിൻ്റെ കണക്കുകൂട്ടൽ.
അര്‍ജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍ ഒരുമിച്ച് ചോദ്യം ചെയ്യാൻ നീക്കം
കഴിഞ്ഞ ദിവസം അർജുൻ്റെ വീട് പരിശോധിച്ച കസ്റ്റംസിന് ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇത്തരം കാര്യങ്ങളില്‍ കൂടി അർജുൻ്റെ ഭാര്യയിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ തേടും. ചോദ്യം ചെയ്യലിൽ തുടർച്ചയായി വ്യാജമൊഴി നൽകുന്ന അർജുനെ ഭാര്യയെ ചോദ്യം ചെയ്ത് കുടുക്കുകയെന്ന ലക്ഷ്യവും കസ്റ്റംസിനുണ്ട്. നിലവിൽ കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ ഭാര്യ അമലയ്ക്ക് ഒപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തേക്കും.
ചൊവ്വാഴ്ചയാണ് അർജുൻ്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. അതേസമയം ഇന്ന്(ജൂലൈ 5) കസ്റ്റഡി കാലാവധി അവസാനിച്ച ഒന്നാം പ്രതി ഷഫീഖിനെ എസിജെഎം കോടതിയിൽ ഹാജരാക്കി.
Also Read: രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കൊവിഡ്