കേരളം

kerala

ETV Bharat / state

ഷുക്കൂർ വധക്കേസ്: വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക്

അനുബന്ധ കുറ്റപത്രവും പ്രധാന കുറ്റപത്രവും ഒരുമിച്ച് എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവുമായാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

ഷുക്കൂർ വധക്കേസ്: വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക്

By

Published : Jun 17, 2019, 7:30 PM IST

എറാണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശേരി വിചാരണ കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കേസിൽ സിബിഐ തയ്യാറാക്കിയ അനുബന്ധ കുറ്റപത്രം തലശേരി സെഷൻസ് കോടതി അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് അനുബന്ധ കുറ്റപത്രവും പ്രധാന കുറ്റപത്രവും ഒരുമിച്ച് എറണാകുളം സിബിഐ കോടതിയിൽ സമർപ്പിക്കണമെന്ന ആവശ്യവുമായി സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

2012 ഫെബ്രുവരി ഇരുപതിനാണ് അരിയില്‍ സ്വദേശി അബ്ദുൾ ഷുക്കൂർ (24) കൊലചെയ്യപ്പെട്ടത്. കേസിലെ മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും പ്രതികളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ക്രൈംബ്രാഞ്ച് ശരിയായി അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്‍റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗൂഢാലോചനക്കുറ്റം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ABOUT THE AUTHOR

...view details