കേരളം

kerala

ETV Bharat / state

'ചാന്‍സിലറാകാനില്ല' ; നിലപാട്‌ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ - ഗവര്‍ണര്‍ ആരീഫ്‌ മുഹമ്മദ്‌ ഖാന്‍

'വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തന്നെ സ്ഥാനത്ത് നിന്നും മാറ്റുകയാണ് വേണ്ടത്. പകരം സംവിധാനം ഉണ്ടാക്കണം'

arif muhammed khan  Universities In Kerala  University Chancellor  Kerala Governement vs Governor  Ernakulam Latest News  കേരളത്തിലെ സര്‍വ്വകലാശാല ചാന്‍സിലര്‍  ഗവര്‍ണര്‍ ആരീഫ്‌ മുഹമ്മദ്‌ ഖാന്‍  കേരള നിയമസഭ വാര്‍ത്തകള്‍
ചാന്‍സിലറാകാനില്ല; നിലപാട്‌ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

By

Published : Jan 4, 2022, 10:36 AM IST

Updated : Jan 4, 2022, 12:26 PM IST

എറണാകുളം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന്‌ ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേർത്ത് ചാൻസിലർ പദവിയിൽ നിന്നും തന്നെ മാറ്റുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം.നിയമനിർമാണമോ ഓർഡിനൻസോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'ചാന്‍സിലറാകാനില്ല' ; നിലപാട്‌ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

ഡി ലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ബഹുമാനിക്കുന്നുവെന്നും അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്നും ഗവർണർ ചോദിച്ചു.

Also Read: ചാൻസലർ പദവി; നിലപാടില്‍ മാറ്റമില്ലാതെ ഗവര്‍ണര്‍

പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും പ്രശ്‌നങ്ങളില്ല. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല. ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നു. അക്കാദമിക വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്കരിക്കുന്നത്. ഇത് ശക്തി തെളിയിക്കാനുള്ള ഇടമല്ലെന്നും ഗവർണർ പറഞ്ഞു.

Last Updated : Jan 4, 2022, 12:26 PM IST

ABOUT THE AUTHOR

...view details