കേരളം

kerala

ETV Bharat / state

Monson Case |മോന്‍സണ്‍ കേസ് : സിബിഐ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി - kerala news

മോൻസണുമായി(Monson mavunkal case) ബന്ധപ്പെട്ട്(archaeological fraud case) ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി(kerala high court)

high court on Archaeological fraud case  CBI inquiry on Monson Mavunkal case  plea against police  enforcement directorate on money laundering  പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷണം  മോൻസൺ മാവുങ്കൽ കേസ് ഹൈക്കോടതി  കള്ളപ്പണം വെളുപ്പിക്കൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്  latest news  kerala news
സിബിഐ അന്വേഷണം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

By

Published : Nov 19, 2021, 10:17 PM IST

എറണാകുളം : മോൻസൺ മാവുങ്കലിനെതിരായ(Monson Mavunkal) പുരാവസ്‌തു തട്ടിപ്പ് കേസിലെ(Archaeological fraud case) സിബിഐ അന്വേഷണം(CBI inquiry) സംബന്ധിച്ച് കേന്ദ്ര സർക്കാർ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി(Kerala high court). പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മോൻസൻ്റെ മുൻ ഡ്രൈവർ അജിത്ത് സമർപ്പിച്ച ഹർജി(plea against police) പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങൾ തമാശയായി കാണാനാകില്ല. ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നത് ലാഘവത്തോടെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും

അതേസമയം വ്യാജ പുരാവസ്‌തു വില്‍പ്പന കേസിൽ പ്രാഥമികാന്വേഷണം തുടങ്ങിയതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്(enforcement directorate) ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് കേസെടുക്കാൻ വൈകിയതിനാലാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഇഡിക്ക് അന്വേഷിക്കാൻ കഴിയൂവെന്നും കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇഡിയെ കക്ഷിചേർത്ത കോടതി ഹർജി ഡിസംബർ ഒന്നിന് പരിഗണിക്കാനായി മാറ്റി.

ABOUT THE AUTHOR

...view details