കേരളം

kerala

ETV Bharat / state

ആർച്ച്  ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ഇന്ന് ദൈവദാസനായി പ്രഖ്യാപിക്കും - ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും

കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണ നടപടികളുടെ ആദ്യഘട്ടമായാണ് പ്രഖ്യാപനം.

ആർച്ച്  ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ  ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും  arch bishop joseph attiopetti
ആർച്ച്  ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്ന് പ്രഖ്യാപിക്കും

By

Published : Jan 21, 2020, 10:33 AM IST

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണ നടപടികളുടെ ആദ്യഘട്ടമായാണ് പ്രഖ്യാപനം. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കാർമികത്വം വഹിക്കും. ഡോ. അട്ടിപ്പേറ്റിയുടെ അമ്പതാം ചരമവാർഷികദിനത്തിലാണ് അദ്ദേഹത്തെ ദൈവദാസ പദത്തിലേക്ക് ഉയർത്തുന്നത്.

തിരുക്കർമങ്ങളുടെ ആമുഖത്തിനുശേഷം നാമകരണനടപടികൾക്കു നൽകിയ അനുമതിപത്രം അതിരൂപതാ ചാൻസിലർ ഫാ.എബിജിൻ അറക്കൽ വായിക്കും. തുടർന്ന് ആർച്ച് ബിഷപ് കളത്തിപ്പറമ്പിൽ കാനോനികമായി ആർച്ച് ബിഷപ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കും. തുടർന്ന് അൾത്താരയ്ക്കു താഴെയായി ദൈവദാസന്‍റെ ഛായാചിത്രം അനാഛാദനം ചെയ്‌ത് നാമകരണ നടപടിക്രമം വിശദീകരിക്കും. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വചനപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയിലെയും കോട്ടപ്പുറം രൂപതയിലെയും വൈദികർ സഹകാർമികത്വം വഹിക്കും.

ABOUT THE AUTHOR

...view details