എറണാകുളം: പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്‌ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്‌സരയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. തിങ്കളാഴ്‌ച നിശ്ചയത്തിലൂടെ പ്രശസ്‌തനായ സെന്ന ഹെഗ്ഡെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‌തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം തന്നെയാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
പുതുമുഖങ്ങൾ ഒരുമിക്കുന്ന ചിത്രം അപ്‌സരയുടെ ഫസ്റ്റ്ലുക്ക് പുറത്ത് - അപ്‌സര ചിത്രം ഫസ്റ്റ്ലുക്ക് പോസ്റ്റർ
100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം.
100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം സാമുവൽ എബി, ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ചന്ദ്രൻ, ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട് എന്നിവരാണ് ചിത്രത്തിൽ പങ്കാളികളായിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ആയിരിക്കും.