എറണാകുളം: ആലുവ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ അൻവർ സാദത്ത് പത്രിക സമർപ്പണത്തിന് എത്തിയത്. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ ജയ സുരേന്ദ്രന് മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
ആലുവയിൽ അൻവർ സാദത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു - അൻവർ സാദത്ത്
നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് പത്രിക സമർപ്പണത്തിന് എത്തിയത്
ആലുവ നിയോജക മണ്ഡലത്തിൽ അൻവർ സാദത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
കഴിഞ്ഞ പത്ത് വർഷം വരെ നടത്തിയ വികസനങ്ങളുടെ ചുവട് പിടിച്ചാണ് ഇത്തവണയും മുന്നോട്ടുപോകുന്നതെന്നും ജനങ്ങളുടെ പൂർണ പിന്തുണ തനിക്ക് ഉണ്ടാകുമെന്നും അൻവർ സാദത്ത് പറഞ്ഞു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, ബാബു പുത്തനങ്ങാടി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ അൻവർ സാദത്തിനൊപ്പം ഉണ്ടായിരുന്നു.