എറണാകുളം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നല്ലൊരു വിഭാഗം ആളുകൾ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് വരുമെന്ന് മന്ത്രി ആന്‍റണി രാജു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇതിന്‍റെ ഫലം കേരള രാഷ്ട്രീയത്തിൽ കാണാൻ കഴിയും. ആ വിഭാഗത്തിൽ എല്ലാവരും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജനാധിപത്യ കേരള കോൺഗ്രസ് വിട്ട് ജോസഫ് വിഭാഗത്തിൽ ചേർന്ന ഫ്രാൻസിസ് ജോർജിനെതിരെയും ആന്‍റണി രാജു രൂക്ഷ വിമർശനമുന്നയിച്ചു. കേരള കോൺഗ്രസിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിന്‍റെ മധ്യസ്ഥാനാണ് ഫ്രാൻസിസ് ജോർജ്.
ജോസഫ് വിഭാഗത്തിൽ നിന്ന് നല്ലൊരു വിഭാഗം ജെകെസിയിലേക്ക് വരുമെന്ന് മന്ത്രി ആന്‍റണി രാജു ഇപ്പോൾ എല്ലാവർക്കും അത് ബോധ്യപ്പെട്ടിട്ടുണ്ട്. എവിടെ ചെന്നാലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിനോദം. ഇപ്പോഴത് പി.ജെ. ജോസഫ് അനുഭവിക്കുകയാണ്. ഇത് നേരത്തെ താൻ ചൂണ്ടിക്കാണിച്ചതാണ്.
കേരള കോൺഗ്രസ് രൂപം കൊണ്ടത് തന്നെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ്. കോൺഗ്രസിനോടൊപ്പം നിൽക്കുന്ന കേരള കോൺഗ്രസുകൾ രാഷ്‌ട്രീയമായി അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യഥാർഥ കേരള കോൺഗ്രസുകാർ കോൺഗ്രസ് വിരുദ്ധമുന്നണിയിലാണ് നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ALSO READ:സംവരണ സ്‌കോളർഷിപ്പ്: ലീഗ് നിലപാട് സിപിഎം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി