കേരളം

kerala

ETV Bharat / state

തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം, തുടർ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി - Antony Raju accused Thondimuta theft case

മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. കേസ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. തൊണ്ടിമുതൽ മോഷണക്കേസിലെ തുടർ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു.

Antony Raju Case Dismissal Petition  ആന്‍റണി രാജു കേസ് റദ്ദാക്കൽ ഹർജി  High Court order for Antony Raju Case Dismissal Petition  minister Antony Raju  മന്ത്രി ആന്‍റണി രാജു  ആന്‍റണി രാജു കേസ് ഹൈക്കോടതി ഉത്തരവ്  Antony Raju accused Thondimuta theft case  ഹൈക്കോടതി
തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം, തുടർ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

By

Published : Aug 3, 2022, 1:20 PM IST

എറണാകുളം:ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് തടഞ്ഞ് കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടിസ് അയയ്‌ക്കാനും നിർദേശിച്ചു. കേസ് രജിസ്റ്റർ ചെയ്‌തതിലെ അപാകതയും, നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌തായിരുന്നു ഹർജി.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയ സംഭവത്തിൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ അവകാശമോ അധികാരമോ ഇല്ല. അത്തരത്തിൽ നൽകിയ കുറ്റപത്രം സ്വീകരിക്കാൻ വിചാരണക്കോടതിയ്‌ക്കും അവകാശമില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു സ്വകാര്യ ഹർജിയിൽ ഹൈക്കോടതി നേരത്തെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു.

ALSO READ:'തൊണ്ടിമുതല്‍ മാറ്റിയത് ഗുരുതര കുറ്റം': ആന്‍റണി രാജു രാജിവയ്‌ക്കണമെന്ന് വി.ഡി സതീശൻ

കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിച്ചതോടെ വിചാരണ നടപടികൾ വൈകുന്നതിന് എതിരായ ഹർജിയുടെ പ്രസക്തി ഇല്ലാതെയാകും. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്‌ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസിൽ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.

ABOUT THE AUTHOR

...view details