കേരളം

kerala

ETV Bharat / state

എറണാകുളത്ത് സാമൂഹിക വിരുദ്ധർ പാവൽ കൃഷി നശിപ്പിച്ചതായി പരാതി - എറണാകുളം വാർത്തകൾ

പാവലിന്‍റെ പന്തൽ കെട്ടാനുപയോഗിച്ചിരുന്ന കയറുകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. വിളവെടുക്കാറായ ഒന്നര ലക്ഷത്തോളം രൂപയുടെ പാവൽ നശിച്ചതായി കര്‍ഷകര്‍

Anti-social elements destroyed bitter gourd farm  എറണാകുളം തൃക്കാരിയൂരിൽ സാമൂഹിക വിരുദ്ധർ പാവൽ കൃഷി നശിപ്പിച്ചിതായി പരാതി  bitter gourd farming  എറണാകുളം  എറണാകുളം വാർത്തകൾ  തൃക്കാരിയൂർ
എറണാകുളം തൃക്കാരിയൂരിൽ സാമൂഹിക വിരുദ്ധർ പാവൽ കൃഷി നശിപ്പിച്ചിതായി പരാതി

By

Published : Jan 5, 2021, 5:26 PM IST

Updated : Jan 5, 2021, 5:32 PM IST

എറണാകുളം: കോതമംഗലം തൃക്കാരിയൂർ ചിറളാട് ഭാഗത്ത് സാമൂഹിക വിരുദ്ധർ പാവൽ കൃഷി നശിപ്പിച്ചു. തൃക്കാരിയൂരിലെ സജികുമാർ, മനോജ് കുമാർ എന്നീ രണ്ട് കർഷകർ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്‌തിരുന്ന കൃഷിയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. പന്തൽ കെട്ടാനുപയോഗിച്ചിരുന്ന കയറുകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇതിനാൽ പാവലിന്‍റെ പന്തൽ നിലംപൊത്തി, വിളവെടുക്കാറായ പാവലുകൾ നശിച്ചിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കർഷകർ പറയുന്നത്.

എറണാകുളത്ത് സാമൂഹിക വിരുദ്ധർ പാവൽ കൃഷി നശിപ്പിച്ചതായി പരാതി

ഇതേസമയം കർഷകർക്ക് സഹായവുമായി 'എന്‍റെ നാട്' എന്ന കർഷക സംഘടന രംഗത്തെത്തി. ഇവര്‍ക്ക് വീണ്ടും കൃഷി ചെയ്യാൻ എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് സംഘടന അറിയിച്ചു. കൃഷി നശിപ്പിച്ചവരെ കണ്ടെത്തി ഉടനെ അറസ്റ്റ് ചെയ്യണമെന്ന് എന്‍റെ നാട് സംഘടനയുടെ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.

Last Updated : Jan 5, 2021, 5:32 PM IST

ABOUT THE AUTHOR

...view details