കേരളം

kerala

ETV Bharat / state

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ആന്‍റണി ജോണ്‍ എംഎല്‍എ - flood-affected areas Eranakulam

തലവച്ചപ്പാറ, കുഞ്ചിപ്പാറ, കല്ലേലിമേട് പ്രദേശങ്ങളില്‍ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.

ആന്റണി ജോൺ എംഎൽഎ

By

Published : Aug 14, 2019, 6:10 PM IST

എറണാകുളം:പ്രളയ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി ദുരിതബാധിത മേഖലകളില്‍ ആന്‍റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. അതിശക്തമായ പേമാരിയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന തലവച്ചപ്പാറ, കുഞ്ചിപ്പാറ ആദിവാസി കോളനികളും കല്ലേലിമേട് പ്രദേശവും എംഎല്‍എ സന്ദര്‍ശിച്ചു.

ആന്‍റണി ജോണ്‍ എംഎല്‍എ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

പ്രദേശങ്ങളിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി കല്ലേലിമേട്, മണികണ്‌ഠന്‍ചാല്‍, ഉറിയംപെട്ടി എന്നിവിടങ്ങളിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രദേശത്ത് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ അടിയന്തരമായി ശേഖരിക്കുവാൻ റവന്യു-കൃഷി-ട്രൈബൽ ഓഫീസർമാർക്ക് എംഎൽഎ നിർദേശം നൽകി.

പ്രദേശത്ത് ഏക്കറുകണക്കിന് കൃഷി നാശവും വീടുകൾക്ക് നാശ നഷ്ടങ്ങളും സംഭവിച്ചിരുന്നു. റേഷൻകടയിലും വ്യാപാരസ്ഥാപനങ്ങളിലും നിരവധി വീടുകളിലും ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം കയറിയിരുന്നു. റോഡുകൾ ഒലിച്ചുപോയത് ഉൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടമാണ് ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ളത്. പ്രദേശങ്ങളിലെ താമസക്കാർക്ക് പട്ടയമില്ലാത്തതിനാൽ നഷ്ട പരിഹാരം ലഭ്യമാകുന്നതിന് തടസ്സമാകുന്ന സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കി ഇവിടത്തെ താമസക്കാർക്ക് പ്രത്യേക പരിഗണന നൽകണം. അടിയന്തരമായി നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എംഎൽഎ കത്ത് നൽകി. അവശേഷിക്കുന്ന മറ്റ് ആദിവാസി കോളനികളിലും വിപുലമായ മെഡിക്കൽ ക്യാമ്പുകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ABOUT THE AUTHOR

...view details