കേരളം

kerala

ETV Bharat / state

'നീതി നിഷേധിക്കപ്പെട്ടവരുടെ 3 വ്യത്യസ്‌തമായ കഥകൾ', ഡോ. ജെസ്സി കുത്തനൂരിന്‍റെ നീതി തിയറ്ററുകളിൽ

Neethi Movie Hit Theaters കിച്ചൂട്ടന്‍റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരമായ 'നീതി' തിയേറ്ററുകളിൽ

Etv Bharat
Neethi Movie

By ETV Bharat Kerala Team

Published : Nov 17, 2023, 5:30 PM IST

'നീതി' തിയേറ്ററുകളിൽ

എറണാകുളം :ഡോ. ജെസ്സി കുത്തനൂർ കഥ എഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'നീതി' (Neethi Movie) തിയേറ്ററുകളിൽ എത്തി. ഡോ. ജെസ്സി കുത്തനൂരിന്‍റെ തന്നെ കിച്ചൂട്ടന്‍റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് നീതി സിനിമ. ആൽവിൻ ക്രിയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ, എന്നിവരാണ് നിർമാതാക്കൾ. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട മൂന്ന് വിഭാഗക്കാരുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

മുഖമറിയാത്തവൻ :രാമൻകുട്ടി എന്ന ഡ്രൈവർ ഒരു യാത്രയിൽ വഴി തെറ്റി കാട്ടിൽ ഭൂസമരം നടക്കുന്ന സമരഭൂമിയിൽ അകപ്പെടുകയും പിന്നീട് യാത്രയിൽ അയാൾക്ക് വഴികാട്ടിയായി കയറുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ആത്മസംഘർഷമാണ് മുഖമറിയാത്തവൻ. പൊളിറ്റിക്കൽ, മിസ്റ്ററി, ഹൊറർ എന്നീ ജോണറുകളിലൂടെയാണ് കഥ പറച്ചിൽ കടന്നുപോകുന്നത്. ഈ സിനിമയിൽ നായകന്‍റെ മുഖം വ്യക്തമാകുന്നില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

എന്നിലെ നീ : ഗേ വിഭാഗക്കാരുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പരസ്‌പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോൾ സുപ്രീം കോടതിയിൽ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സ്വവർഗ അനുരാഗികളുടെ വിവിധ അവകാശത്തെ പരാമർശിക്കുന്ന സിനിമയാണ് എന്നിലെ നീ.

നീതി

കിച്ചൂട്ടന്‍റെ അമ്മ :ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങൾ, തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ എന്നിവയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്‍റെ അമ്മ.

മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡേഴ്‌സ്‌ അഭിനയിച്ച ചിത്രം കൂടിയാണിത്. കാസർകോട്ടുകാരി കുമാരി ആർഎൽവി ചാരുലത എന്ന മലയാളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗായികയുടെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയാണ്. കേരളത്തിലെ ട്രാൻസ് കമ്മ്യൂണിറ്റിക്കായി ഇതിലെ ജൽസ ഗാനം ചാരുലതയും വർഷാനന്ദിനിയും ചേർന്ന് ആലപിച്ചിരിക്കുന്നു. 'മഞ്ഞ നിലാ...' എന്ന ഗാനം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അവരുടെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിട്ടുണ്ട്.

നീതി

കേരളത്തിലെ രണ്ടാമത്തെ ട്രാൻസ്‌ജെൻഡർ നായിക പാലക്കാട്ടുകാരി കുമാരി രമ്യ രമേഷ്, മലയാളത്തിലെ ആദ്യ ട്രാൻസ്‌മെൻ നായകൻ കണ്ണൂർ സ്വദേശി ബിനോയും ഈ സിനിമയിൽ മുഖ്യ വേഷം ചെയ്‌തിരിക്കുന്നു. ഒട്ടേറെ പുതുമകൾ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

നീതി

ഉപ്പും മുളകും സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ ബിനോജാണ് മറ്റൊരു കേന്ദ്ര കഥാപാത്രം. നടൻ ബിജു സോപാനത്തിന്‍റെ സഹോദരൻ കൂടിയാണ് അദ്ദേഹം. ബിജു സോപാനത്തിന്‍റെ സഹായത്തോടുകൂടിയാണ് ഉപ്പും മുളകും സീരിയലിലേക്ക് എത്തിച്ചേർന്നതെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. തുടർന്ന് കൗമുദി ടിവിയിലെ അളിയൻസ്, ലേഡീസ് റൂം തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം ചെയ്‌തു.

വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളിലേക്കും അവസരങ്ങൾ എത്തിച്ചേർന്നു. ആദ്യമായി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് നീതി. ഒരു കാർ ഡ്രൈവറുടെ വേഷമാണ് താൻ ചെയ്യുന്നതെന്നും ചിത്രത്തിലെ ഡയലോഗുകൾ എല്ലാം തന്നെ പ്രോംറ്റിങ് ഇല്ലാതെ അവതരിപ്പിക്കാൻ സാധിച്ചു എന്നും ബിനോജ് പറഞ്ഞു. 'മുഖമറിയാത്തവൻ' എന്ന കഥയിലെ മുഖമില്ലാത്ത നായകൻ വിജീഷ് തുടർന്ന് ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ചു.

നീതി

തന്‍റെ ആദ്യത്തെ ചിത്രം ആയിരുന്നു നീതി. അഭിനയമോഹവുമായി സഞ്ചരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഏറ്റവും മികച്ച അവസരമാണ് നീതിയിലേത്. വളരെ കാലം വൈദ്യശാസ്‌ത്ര രംഗത്ത് പ്രവർത്തിച്ച് പിന്നീട് രാഷ്‌ട്രീയ മേഖലയിലെ പ്രവർത്തിപരിചയവും കൈമുതലാക്കി ആദ്യ സിനിമ സംവിധാനം ചെയ്യാൻ എത്തുകയാണ് ഡോ ജെസ്സി.

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ സംഭവിക്കുന്ന നീതി നിഷേധങ്ങൾ താൻ നേരിൽ കണ്ടിട്ടുണ്ട്. അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ചിത്രത്തിന്‍റെ ആശയം മനസിലാക്കുന്നത്. ട്രാൻസ്‌ജെൻഡർ, ഗേ കമ്മ്യൂണിറ്റിയെ ജനങ്ങൾ ഇപ്പോഴും തെറ്റിദ്ധാരണയോട് കൂടിയാണ് നോക്കിക്കാണുന്നത്. ഈ ചിത്രം അവർക്കൊക്കെയുള്ള മറുപടി കൂടിയാണ്.

ഒരു ട്രാൻസ്‌ജെൻഡർ ആയതിന്‍റെ പേരിൽ പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു എന്ന് ആർഎൽവി ചാരുലത പറഞ്ഞു. ഡോക്‌ടർ ജെസ്സി ചലച്ചിത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ അവസരം ചോദിച്ചു. മലയാളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗായികയായി സിനിമാരംഗത്തേക്ക് കടന്നു വരികയും ചെയ്‌തു. മലയാളത്തിലെ രണ്ടാമത്തെ ട്രാൻസ്‌ജെൻഡർ നായിക രമ്യ പാലക്കാട് ചാരുലതയുടെ അഭിപ്രായത്തോട് യോജിച്ചു.

കുട്ടിക്കാലം മുതൽക്ക് തന്നെ തന്നിൽ ഒരു സ്‌ത്രീത്വമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞു. സഹോദരന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്. വീട്ടുകാരുടെ പൂർണ പിന്തുണയോടെ കൂടി പൂർണമായും സ്‌ത്രീയായി മാറി. അഭിനയ മോഹവുമായി അവസരങ്ങൾക്ക് വേണ്ടി തിരഞ്ഞു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്‌ചവച്ചതോടെ സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടിയെന്നും രമ്യ പറഞ്ഞു.

അണിയറപ്രവർത്തകർ :നീതിയുടെ ചിത്രീകരണം പാലക്കാട് - കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലം ഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായാണ് നടന്നത്. ഡി.ഒ.പി-ടി.എസ്.ബാബു, തിരക്കഥ-ബാബു അത്താണി, എഡിറ്റിങ്-ഷമീർ, ഗാനങ്ങൾ-മുരളി എസ് കുമാർ, അഖിലേഷ്, സംഗീതം-കൃഷ്‌ണ പ്രസാദ്, വിഷ്‌ണു ദാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-വിനു പ്രകാശ്, പ്രൊഡക്ഷൻ കോഡിനേറ്റർ-വിവേക്, വേലായുധൻ, ചീഫ് അസോസിയേറ്റ്-അജിത്ത് സി സി, അസോസിയേറ്റ് ഡയറക്‌ടർ-വിനീഷ് നെന്മാറ.

അസിസ്റ്റന്‍റ് ഡയറക്‌ടർ-നിരജ്ഞൻ, വിനോദ് കുന്നത്ത് പറമ്പ്, ആർട്ട്-റൗഫ് തിരൂർ, സഹായികൾ-ഉദയൻ, സക്കറിയ, റാഷിദ്, മേക്കപ്പ്-എയർപോർട്ട് ബാബു, കോസ്റ്റ്യൂം ഡിസൈൻ-ഉണ്ണിമായ, കോറിയോഗ്രാഫർ-അമേഷ്, രമ്യ, വിഎഫക്‌സ്‌ - വൈറസ് സ്റ്റുഡിയോ, സൗണ്ട് എൻജിനിയർ-ഷോബിത്ത്, കളറിസ്റ്റ്-ദീപക്ക് ലീല മീഡിയ, സൗണ്ട് എഫക്‌സ്‌-ബെർലിൻ, സ്റ്റിൽ-ശിവ സോനു, അനന്ദു, ഡ്രോൺ-മകു കോവൈ, സ്‌പോട്ട് എഡിറ്റർ-ഹമീദ്, അസോസിയേറ്റ് ക്യാമറ-അനീഷ് സൂര്യ, അസിസ്റ്റന്‍റ് ക്യാമറ-ദേവൻ മോഹനൻ, നൗഷാദ്, ലൈറ്റ്‌സ്‌-സന്തോഷ് തിരുർ, പോസ്റ്റർ-ഷനിൽ കൈറ്റ്‌ഡിസൈൻ, സഹായികൾ-കൃഷ്‌ണ, രമ്യാ രമേഷ് , ജ്യോതി, പത്മാവതി,രാജു, അജിത്, രജീഷ്, സുരേഷ്, സുദീർ, വിജി. സ്റ്റുഡിയോ-ശിവദം പാലക്കാട്, ശ്രീരാഗം തൃശൂർ, ലിലാ മീഡിയ, പി ആർ ഒ-എം കെ ഷെജിൻ

താരനിര : ബിനോജ് കുളത്തൂർ, കുഞ്ഞികണ്ണൻ ചെറുവത്തൂർ, ലതാ മോഹൻ, ശ്രീകുട്ടി നമിത, വിജീഷ്പ്രഭു, വർഷ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്, രജനി, ബിനോയ്, രമ്യാ, മാസ്റ്റർ ശ്രാവൺ, വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിൻ, വൈഷണവ്, അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രൻ, അനീഷ് ശ്രീധർ, കവിത, താര രാജു, അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി, സുചിത്ര, ഉണ്ണിമായ, റീന ശാന്തൻ, ഉദയ പ്രകാശൻ, ഷാനിദാസ്, പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ്, ഷിബു വെട്ടം സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.

ABOUT THE AUTHOR

...view details