എറണാകുളം : കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവുമായി(Models death case) ബന്ധപ്പെട്ട് ഡി.ജെ പാർട്ടിയിൽ(DJ Party) പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോഗ്രേ (Aiswarya Dongre IPS)
ഇതുവരെ കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളിൽ സംശയാസ്‌പദമായ കാര്യങ്ങളില്ലെന്നും പ്രത്യേക സംഘം രൂപീകരിച്ച ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും ഡി.സി.പി അറിയിച്ചു. ഔഡി കാറിൽ പിന്തുടർന്ന സൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടിസ് നൽകുമെന്നും ഡി.സി.പി ഐശ്വര്യ ഡോഗ്രേ വ്യക്തമാക്കി.
മോഡലുകളുടെ മരണത്തിൽ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യും Also Read: Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
നഷ്‌ടപ്പെട്ട ഡി.വി.ആർ (DVR) കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണ്. പ്രത്യേക അന്വേഷണ സംഘം ഓരോ പ്രതികളുടെയും പങ്കാളിത്തം കൃത്യമായി അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ദൃശ്യങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്നും ഡി.സി.പി അറിയിച്ചു.
ഡി.ജെ പാർട്ടിയിൽ പ്രമുഖർ പങ്കെടുത്തതിനെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭിച്ചിട്ടില്ല. മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജുവിന്‍റെ മൊഴി ഒരു തവണ രേഖപ്പെടുത്തിയിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എത്തിയില്ലെന്നും ഡി.സി.പി വ്യക്തമാക്കി.