എറണാകുളം : കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലായിരുന്ന അബ്‌ദുൾ റഹ്മാൻ ജയിൽമോചിതനായി. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (Judicial First Class Magistrate Court) ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് അബ്‌ദുൾ റഹ്മാനായിരുന്നു.
ALSO READ:Marijuana| കൊല്ലത്ത് വിതരണം ചെയ്യാന്‍ 2 കിലോ കഞ്ചാവെത്തിച്ചു ; എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പിടിയില്‍
മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയായിരുന്നു ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു കാർ പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്ന് അബ്‌ദുൾ റഹ്മാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്‌ദുൾ റഹ്മാൻ ആശുപത്രിയിൽ കസ്‌റ്റഡിയിലായിരുന്നു.
ആശുപത്രി വിട്ട പ്രതിയെ കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അതേസമയം മൂന്ന് മണിക്കൂർ പൊലീസ് കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നല്‍കിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അബദുള്‍ റഹ്മാന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ALSO READ:Kerala Rain Update : ന്യൂനമര്‍ദ്ദം തീരം തൊടുന്നു ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിങ്കളാഴ്‌ച വൈകുന്നേരം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥകൾ ഹാജരാക്കുന്നത് വൈകിയതോടെയാണ് ജയിൽ മോചനം വൈകിയത്. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന അബ്‌ദുള്‍ റഹ്മാൻ ഒഴികെയുള്ള മൂന്ന് പേരും മരിച്ചിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ (ansi kabeer) അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ(anjana shajan) അൻജന ഷാജൻ (24), തൃശൂർ സ്വദേശി (k a muhammed ashik) കെ എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.