കേരളം

kerala

ETV Bharat / state

എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗം - Shigella in kerala

വാഴക്കുളം പഞ്ചായത്തിൽ 39 വയസുള്ള യുവാവിനാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്.

Another person in Ernakulam district has Shigella disease  എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗം  എറണാകുളം വാർത്തകൾ  ജില്ലാ മെഡിക്കൽ ഓഫീസർ  Shigella in kerala  Shigella ernakulam
എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗം

By

Published : Jan 11, 2021, 7:40 PM IST

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു.ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസുള്ള യുവാവിനാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ സാമ്പിളുകളുടെ തുടർപരിശോ‌ധനയിലാണ് രോഗം സ്ഥിരീകരിച്ചത്. റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശ്ശേരിയിലും നടത്തിയ പരിശോധനയിലും ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ആരോഗ്യ വിഭാഗവും, ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തി തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ആരംഭിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിന്‍റെ അധ്യക്ഷതയിൽ വിദഗ്ധരുടെ യോഗം ചേർന്നു. ജില്ലാ സർവെയലൻസ് ഓഫീസർ ഡോക്ടർ ശ്രീദേവി. എസ് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ രണ്ടു ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രംഉപയോഗിക്കാനും ആരോഗ്യ വിഭാഗം നിർദേശിച്ചു.

ABOUT THE AUTHOR

...view details