കൊച്ചി: മഴക്കെടുതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതിനാൽ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നോ, ഔദ്യോഗിക മാധ്യമങ്ങളിൽ നിന്നുമുള്ള വാർത്തകൾ മാത്രം പൊതുജനങ്ങൾ ഉൾക്കൊള്ളണമെന്ന് അനൂപ് ജേക്കബ് എംഎൽഎ. മലങ്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുവാനുള്ള സാഹചര്യങ്ങൾ ഉണ്ടെന്ന് ജില്ല കലക്‌ടർ വ്യക്തമാക്കിയ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായതായും എല്ലാം നിയന്ത്രണ വിധേയമാണെന്നും അനൂപ് ജേക്കബ് അറിയിച്ചു.
മഴക്കെടുതിയില്‍ ജാഗ്രത വേണം : അനൂപ് ജേക്കബ് എംഎൽഎ - Kochi floods
അപകട സാഹചര്യങ്ങൾ ഉണ്ടായാൽ പഞ്ചായത്തുകളിൽ നിന്നും വില്ലേജിൽ നിന്നും കൃത്യമായ വിവരങ്ങൾ നൽകും. ജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും എംഎൽഎ
അനൂപ് ജേക്കബ് എംഎൽഎ
കളമ്പൂരിൽ നിന്നുള്ള നാല് കുടുംബങ്ങളെയും, പിറവത്ത് നിന്നുള്ള രണ്ടു കുടുംബങ്ങളെയുമാണ് നിലവിൽ മാറ്റിപാർപ്പിച്ചിട്ടുള്ളത്. മഴക്കെടുതിയെ സംബന്ധിച്ചുളള വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, അതാത് പ്രദേശങ്ങളിലെ പഞ്ചായത്ത് മെമ്പർമാർ വഴി ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. അപകട സാഹചര്യങ്ങൾ ഉണ്ടായാൽ പഞ്ചായത്തുകളിൽ നിന്നും വില്ലേജിൽ നിന്നും കൃത്യമായ വിവരങ്ങൾ നൽകും. ജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Aug 9, 2019, 4:14 PM IST