കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സഭാ സുതാര്യ സമിതി
കർദിനാളിന്‍റെ ബിജെപി അനുകൂല നടപടി ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്നും സഭ സുതാര്യ സമിതി
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി പൗരത്വ ഭേദഗതി ന്യായീകരണ നോട്ടീസ് ഉത്ഘാടനം ചെയ്തത് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണെന്ന് ആരോപണം. കർദിനാളിന്‍റെ ബിജെപി അനുകൂല നടപടി ഭാരതത്തിലെ മുഴുവൻ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്നും സഭ സുതാര്യ സമിതി കുറ്റപ്പെടുത്തി. സിവിൽ, നികുതി വെട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയുള്ള കർദിനാളിന്‍റെ പദ്ധതിയാണിതെന്ന് സഭാ സുതാര്യസമിതി വിലയിരുത്തി. മനുസ്മൃതിയെ ഇന്ത്യയുടെ ഭരണഘടനയാക്കാനും, സർവർക്കറെയും ഗോഡ്‌സെയും രാഷ്ട്രപിതാവ് ആക്കാനുമുള്ള നീക്കം തിരിച്ചറിയാൻ കഴിയാത്ത ഒരു സഭാതലവൻ വിശ്വാസികൾക്ക് മുഴുവൻ മാനക്കേടാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുഴുവൻ ന്യൂനപക്ഷങ്ങളെയും ആശങ്കപ്പെടുത്തുന്നതാണെന്നും ഇത് നടപ്പിലാക്കരുതെന്നും സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.