കേരളം

kerala

ETV Bharat / state

Aluva Rape Accused Remanded ആലുവയിലെ പീഡനം; പ്രതി റിമാന്‍ഡില്‍, ഏഴ് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ് - ബലാത്സംഗം

The Accused on Aluva Rape Case Remanded: ആലുവ മജിസ്ട്രേറ്റ് കോടതിയാണ് പ്രതി ക്രിസ്‌റ്റിൽ രാജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്

Aluva Rape Accused Remanded  Aluva Rape  Accused Remanded  Aluva  Pocso  Aluva Magistrate Court  Robbery  ആലുവ  ആലുവയിലെ പീഡനം  പ്രതി റിമാന്‍ഡില്‍  പ്രതി  കസ്‌റ്റഡി  കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ്  പൊലീസ്  ആലുവ മജിസ്ട്രേറ്റ് കോടതി  മജിസ്ട്രേറ്റ് കോടതി  കോടതി  പോക്സോ  ഭവനഭേദനം  മോഷണം  ബലാത്സംഗം  എട്ടുവയസുകാരി
Aluva Rape Accused Remanded

By ETV Bharat Kerala Team

Published : Sep 8, 2023, 9:53 PM IST

ആലുവയിലെ പീഡനക്കേസിലെ പ്രതി റിമാന്‍ഡില്‍

എറണാകുളം: ആലുവ (Aluva) എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ട്‌ വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി (Accused) റിമാന്‍ഡില്‍. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് (Aluva Magistrate Court) പ്രതി ക്രിസ്‌റ്റിൽ രാജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. പോക്സോയിലെ (Pocso) വിവിധ വകുപ്പുകൾക്ക്‌ പുറമെ ബലാത്സംഗം (Rape), ആസൂത്രിതമായ തട്ടികൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം (Robbery) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമായാണെന്നും പ്രതി നേരെത്തെയും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ് കസ്‌റ്റഡി അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഈ കസ്‌റ്റഡി അപേക്ഷ തിങ്കളാഴ്‌ച (11.09.2023) എറണാകുളം പോക്സോ കോടതി പരിഗണിക്കും.

മുമ്പും കുറ്റകൃത്യങ്ങള്‍:പ്രതിക്കെതിരെ നിരവധി മോഷണ കേസുകളും പോക്സോ കേസും നിലവിലുള്ളതായി പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് വിലയിരുത്തൽ.

സംഭവം ഇങ്ങനെ:ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (07.09.2023) പുലർച്ചെ രണ്ടേകാലോടെ നടന്ന നാടിനെ നടുക്കിയ ക്രൂരമായ സംഭവത്തിൽ, മണിക്കൂറുകൾക്കകമായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. പെരിയാറിലെ മാർത്താണ്ഡവർമ്മ പാലത്തിന്‌ താഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്.

പൊലീസിനെ കണ്ടതോടെ പുഴയിൽ ചാടി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ നീന്തൽ വശമില്ലാത്ത പ്രതിക്ക് കൂടുതൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ പ്രതി ആദ്യഘട്ടത്തിൽ തയ്യാറായില്ല. പെരിയാറിന്‍റെ കരയിൽ ഒളിച്ചിരുന്ന് രാത്രി സമയത്ത് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഏഴ് വർഷം മുമ്പ് മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇതോടെയാണ് പ്രതി കൊച്ചിയിലെത്തി ആൾമാറാട്ടം നടത്തി കഴിഞ്ഞത്. ചില്ലറ ജോലികളും, ചെറിയ മോഷണങ്ങളുമായിരുന്നു പ്രതിയുടെ രീതി. വ്യാഴാഴ്‌ച പുലർച്ചെ പെൺകുട്ടിയുടെ വീടിന്‌ സമീപത്തെ മൂന്ന്‌ വീടുകളിലെത്തി മോഷണം നടത്താൻ കഴിയുമോയെന്ന് പ്രതി പരിശോധിച്ചതായാണ് സംശയിക്കുന്നത്. മാത്രമല്ല അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ച പൊലീസ് നായ മണംപിടിച്ച് സമീപത്തെ മൂന്ന് വീടുകളിലും എത്തിയിരുന്നു.

തട്ടിക്കൊണ്ടുപോയത് ഇങ്ങനെ:പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതിയ തുറന്നിട്ട ജനൽ വഴി വാതിൽ തുറന്നാണ് അകത്തുകടന്നത്. തുടർന്ന് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ്, പ്രതി പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അയൽവാസിയായ സുകുമാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത്.

ABOUT THE AUTHOR

...view details