കേരളം

kerala

ETV Bharat / state

ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നു; ദുരിതത്തിലായി പ്രദേശവാസികൾ

റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്

By

Published : Jan 29, 2020, 3:26 AM IST

aluva munnar road  റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നു;  aluva munnar road  ദുരിതത്തിലായി പ്രദേശവാസികൾ
ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നു; ദുരിതത്തിലായി പ്രദേശവാസികൾ

എറണാകുളം: നെല്ലിക്കുഴി പഞ്ചാത്തിൽ നിന്ന് ആലുവ-മൂന്നാർ റോഡിലേക്ക് എത്തിച്ചേരാനുള്ള ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി അധികൃതരുടെ അനാസ്ഥ മൂലം നീളുന്നു. റോഡിൻറെ ടാറിംഗ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായെങ്കിലും വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രണ്ട് ഹൈസ്കൂളും യുപി സ്കൂളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ റോഡ് പണി നിലച്ചത് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.

ഇരുമലപ്പടി-കോട്ടപ്പടി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നു; ദുരിതത്തിലായി പ്രദേശവാസികൾ
23 കോടി രൂപ കിഫ്ബിയുടെ ഫണ്ടിലുൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാറുകാരൻ നിലവിലെ റോഡ് പൊളിച്ച് മാറ്റിയതിന് ശേഷം മെറ്റൽ ഇട്ട ശേഷം തുടർ നടപടികൾ പൂർത്തിയാക്കാത്തതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയത്. പാറപ്പൊടി മൂലം അന്തരീക്ഷ മലിനീകരണവും രൂക്ഷമാകുന്നു. രാവിലെയും വൈകുന്നേരവും പ്രദേശവാസികൾ തന്നെ വാഹനം വാടകക്കെടുത്ത് റോഡ് എല്ലാ ദിവസവും നനക്കുകയാണ്. റോഡിന് തടസമായ ഇലക്ട്രിസിറ്റി പോസ്റ്റുകളും വാട്ടർ പൈപ്പുകളും ഉള്ളതും കരാർ പ്രകാരം കിഫ്ബി ചെയ്ത പണിയുടെ പൈസ തരാത്തതുമൂലമാണ് പണി നിർത്തിയതെന്നാണ് കരാറുകാരന്റെ പ്രതികരണം.

ABOUT THE AUTHOR

...view details