എറണാകുളം: ആലുവയിൽ ആറുവയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ബിഹാര്‍ സ്വദേശിയായ അസ്‌ഫാക്ക് ആലം എന്നയാളാണ് പൊലീസ് പിടികൂടിയത്. അഞ്ച് വർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് ഇയാൾ വെള്ളിയാഴ്‌ച (ജൂലൈ 28) വൈകുന്നേരം കടത്തികൊണ്ടുപോയത്.
പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പിടിയിലായ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാര്‍ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.